മാവുങ്കാല്‍: വാഹനങ്ങളുടെ ആര്‍ സി യും ഡ്രൈവിംഗ് ലൈസന്‍സും അച്ചടിച്ച് നല്‍കാന്‍ പോലും കഴിവില്ലാത്തവരാണ് നവകേരളം ഭരിക്കുന്ന യെന്ന് ബി.എം എസ്. കേരള സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ ഏറിയവരുമാനം ഉണ്ടാക്കുന്ന ആ ടി ഒ വകുപ്പില്‍ വാഹനങ്ങളുടെ ആര്‍ സിയുംഡ്രൈവര്‍മാരുടെ ലൈസന്‍സും അച്ചടിക്കാനും പോസ്റ്റല്‍ വഴി വിതരണം ചെയ്യാനും കഴിയാതെ വഴിമുട്ടി നില്‍ക്കുകയാണ് വാഹനങ്ങള്‍ ട്രാന്‍സര്‍ ഫിറ്റ്‌നസ് പുതുക്കല്‍ പെര്‍മിറ്റ് പുതുക്കല്‍ തുടങ്ങിയ യഥാസമയത്ത് നടത്തേണ്ട കാര്യങ്ങള്‍ കേരളത്തിലെ വാഹന ഉടമകളും ഡ്രൈവര്‍മാര്‍ക്കും സാധിക്കുന്നില്ല ഇതിന് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്ന് ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ബി.എം എസ് ജില്ല വാര്‍ഷിക പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
മാവുങ്കാല്‍ വ്യാപാരഭവനില്‍ഫെ ഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. വിശ്വനാഥ ഷെട്ടി അദ്ധ്യക്ഷനായി. പ്രഭാശങ്കര്‍ കാഞ്ഞങ്ങാട് എസ് കെ ഉമേശ്, ശിവരാമ പെര്‍ള, ഗോപി ഗുരുക്കള്‍ നീലേശ്വരം, കൃഷ്ണന്‍ ചേറ്റുകുണ്ട് എന്നിവര്‍ സംസാരിച്ചു. കെ.വി ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും കുഞ്ഞികണ്ണന്‍ ചത്തങ്കൈ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പും സമാരോപ് പ്രഭാഷണവും ബി.എം എസ് ജില്ല വൈസ് പ്രസിഡന്റ് കെ എ ശ്രീനിവാസന്‍ നടത്തി. കെ. വിശ്വനാഥ ഷെട്ടി (പ്രസിഡന്റ്) , എസ് കെ. ഉമേശ്, എ ഗിരീഷ് അട്ടേങ്ങാനം, കുഞ്ഞികണ്ണന്‍ അരയാലിങ്കാല്‍, ശിവറാമ പെര്‍ള, ശ്രീധര ഹൊസങ്കടി, ഗോപീഗുരുക്കള്‍ നീലേശ്വരം, ഭാസ്‌ക്കരന്‍ കാലിച്ചാ നടുക്കം (വൈസ് പ്രസിഡന്റു മാര്‍), കെ.ഭരതന്‍ കല്യാണ്‍ റോഡ് (ജനറല്‍ സെക്രട്ടറി) , പ്രഭാശങ്കര്‍ കാഞ്ഞങ്ങാട്, പുഷ്പരാജ് നായ്ക്കാപ്പ്, സദാശിവമുള്ളേരിയ, കൃഷ്ണന്‍ ചേറ്റു കുണ്ട്,മനോജ് കല്യാണം (ജോയിന്റ് സെക്രട്ടറിമാര്‍), കുഞ്ഞികണ്ണന്‍ചാത്തംങ്കൈ (ട്രഷറര്‍).കുഞ്ഞികണ്ണന്‍ അരയാലിങ്കല്‍ സ്വാഗതവും ഗിരീഷ് എ അട്ടേങ്ങാനം നന്ദിയും പറഞ്ഞു.