മാവുങ്കാല്‍:നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തിന്റെ (സ്പന്ദന്‍ 2024 ) വിവിധങ്ങളായ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. വിദ്യാലയ സമിതി ചെയര്‍മാന്‍ കെ. ദാമോദരന്‍ ആര്‍ക്കിടെക്ട് അധ്യക്ഷനായി.കോട്ടയം മുന്‍ ജില്ല കളക്ടര്‍ ഡോക്ടര്‍ പി. കെ. ജയശ്രീ ഐ എ എസ് ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമ- സീരിയല്‍ താരം കലാഭവന്‍ നന്ദന വിശിഷ്ടാതിഥിയായി.
വിദ്യാലയ സമിതി സെക്രട്ടറി ഡോക്ടര്‍ വിശ്വനാഥ് കെ, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കമ്മിറ്റി അംഗം കെ. ജയകുമാര്‍,വിദ്യാലയ സമിതി അംഗം കരിച്ചേരി മധു,മാതൃസമിതി അധ്യക്ഷ കെ. പ്രീതിക എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് വിവിധ വിഷയങ്ങളില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍ളെ അനുമോദിച്ചു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എച്ച്. ഭവ്യ സ്വാഗതവും അമൃത ലക്ഷ്മി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികഅരങ്ങേറി.