കാഞ്ഞങ്ങാട്: സാമുഹ്യ പൊതുപ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനത്തിന് സഹാറ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാം രത്ന അവാര്‍ഡ് മാട്ടുമ്മല്‍ ഹസ്സന്‍ ഹാജിക്ക് കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി.ഖാദര്‍ സമ്മാനിച്ചു. ചടങ്ങില്‍ അമ്പലത്തറ അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. എം ഹമീദ് ഹാജി,എ ഹമീദ് ഹാജി,എം ഇബ്രാഹിം, അഷ്‌റഫ് എം ബി എം, എം വി നാരായണന്‍, പിഎം ഷുക്കൂര്‍എന്നിവര്‍ സംസാരിച്ചു.സി കെ നാസര്‍ സ്വാഗതവും കെ പി സലിം നന്ദിയുംപറഞ്ഞു.