കാഞ്ഞങ്ങാട്: ഐ.എം.എകാഞ്ഞങ്ങാടിന്റെ കള്‍ച്ചറല്‍ ഫോറം ഐ.എം.എ ഹാളില്‍ സംഘടിപ്പിച്ചു. തെന്നിന്ത്യന്‍ സിനിമ നായിക കുമാരി.അപര്‍ണ്ണ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഗാനഭൂഷണം വിപിന്‍ രാഗ വീണ വിശിഷ്ട തിഥിയായി. കാഞ്ഞങ്ങാട് ഐ.എം.എ പ്രസിഡന്റ് ഡോ. വി. സുരേശന്‍ അദ്ധ്യക്ഷനായി. ഐ.എം.എ ജില്ലാ കമ്മിറ്റി കണ്‍വീനര്‍ ഡോ. നാരായണ നായ്ക്ക്, കാസര്‍കോട് ഐ എം.എ പ്രസിഡന്റ് ഡോ. ജിതേന്ദ്ര റായ്, കാഞ്ഞങ്ങാട് ഐ.എം.എ സെക്രട്ടറി ഡോ. ജോണ്‍ ജോണ്‍ കെ , കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.വി അഭിലാഷ് , കണ്‍വീനര്‍ ഡോ. ശ്വേത ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു. മത്സരാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പതിനഞ്ചോളം മെമ്പര്‍മാര്‍ പങ്കെടുത്ത കരോക്കെ ഗാനമേളയുംഉണ്ടായിരുന്നു.