കാസര്‍കോട്: പൊതു തെരഞ്ഞെടുപ്പ് കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പാര്‍ലിമെന്റ് മണ്ഡലം വരണാധികാരിയായ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിച്ചത്. അശ്വിനി മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.
എ വേലായുധന്‍ എന്‍ ഡി എ ഡമ്മി സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.
മധൂര്‍ ശ്രീ സിദ്ധിവിനായക ക്ഷേത്ര ദര്‍ശനത്തിന് ശേഷം
ബിസി റോഡ് ജംക്ഷനില്‍ നിന്നും എന്‍ഡിഎ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ജില്ലാവരണാധികാരിയുടെ ആസ്ഥാനത്ത് എത്തിയാണ് പത്രിക സമര്‍പ്പണം നടത്തിയത്.
കാസര്‍കോട് ലോകസഭാ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. നാരായണ ഭട്ട്, എന്‍ഡിഎ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡന്റുമായ രവീശ തന്ത്രി കുണ്ടാര്‍, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി,കെ.കെ.നാരായണന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെഅനുഗമിച്ചു.