ഉദുമ: നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ കടത്തിയ അഞ്ച് ചാക്ക് പുഴ മണല്‍ ബേക്കല്‍ പോലീസ് പിടി കൂടി. മണല്‍ കടത്തിയ ആള്‍ പോലീസിന് പിടി കൊടുക്കാതെ രക്ഷപെട്ടു. സ്‌കൂട്ടറിന്റെ മുന്നിലെ ഫ്‌ലാറ്റ് ഫോമില്‍ രണ്ട് ചാക്കും,പിറകില്‍ മൂന്നു ചാക്ക് പുഴ മണലും സൂക്ഷിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ബേക്കല്‍ കവലയില്‍ നിന്നും തച്ചങ്ങാട് ഭാഗത്തേക്ക് പോകുന്ന പാതയില്‍ ബേക്കല്‍ എസ്.ഐ.ഇ.ബാബുവും സംഘവും നടത്തിയ വാഹന പരിശോധനക്കിടയിലാണ് സ്‌കൂട്ടറും മണലും പിടിച്ചെടുത്തത്.