നീലേശ്വരം : പടന്നക്കാട് എസ്.എന്‍.എ.യു പി. സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസാരം പഠനോത്സവം സംഘടിപ്പിച്ചു കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ ഹസീന റസാഖ് ഉദ്ഘാടനം ചെയ്തു. വിദ്യാലയം പ്രധാനാധ്യാപിക യു. പ്രീതി ടീച്ചര്‍ അദ്ധ്യത വഹിച്ചു. ബി ആര്‍ സി കോ- ഓഡിനേറ്റര്‍ ശ രമ്യ, പി.ടി.എ പ്രസിഡണ്ട് രാജേഷ് ബി.കെ എന്നിവര്‍ സംസാരിച്ചു. വിദ്യാലയത്തില്‍ നാളിതുവരെ നടന്ന പരിപാടികളുടെ ഫോട്ടോ ആല്‍ബം : ‘ സാക്ഷ്യം. 2024 തദവസരത്തില്‍ പ്രകാശനം ചെയ്തു.
വിഷയാടിസ്ഥാനത്തിന്‍ കുട്ടികളുടെ പഠന മികവുകളുടെ പ്രകടനവും നടന്നു.
എസ് ആര്‍ ജി കണ്‍വീനര്‍ അരുണ്‍ കുമാര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.പി സുമേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഇഫ്താര്‍ സംഗമവുംനോമ്പ്തുറയുംനടത്തി.