രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ രാജ്യത്തിന്റെ മതേതര സംരക്ഷണത്തിന്റെ കാവലാളാവണമെന്ന് യു ഡി വൈ എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.
വിഘടന വാദം മുന്നോട്ട് വെക്കുന്ന ഫാസിസ്റ്റു സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തായി പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് മാറുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ധിന്‍ ആവിയില്‍ പറഞ്ഞു.ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി. വി. സുരേഷ് മുഖ്യാതിഥിയായി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍ ആദ്യക്ഷത വഹിച്ചു.സിഎം പി നേതാവ് സി കമ്മാരന്‍,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ, കെ എസ് വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് നിവേദ്. പി. പി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് എം. പി , യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അക്ഷയ എസ് ബാലന്‍,സിജോ അമ്പാട്ട്, റമീസ് ആറങ്ങാടി, ജബ്ബാര്‍ ചിത്താരി, ശരത്ത് മരക്കാപ്പ്, അയൂബ് ഇഖ്ബാല്‍ നഗര്‍, വിനീത് എച്ച്. ആര്‍, റഷീദ് ഹോസ്ദുര്‍ഗ്,ലിബിന്‍ ആലപ്പാട്ട്, തുടങ്ങിയവര്‍ സംസാരിച്ചു.
യു ഡി വൈ എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റായി നദീര്‍ കൊത്തിക്കാലിനെയും, ജനറല്‍ കണ്‍വീനറായി ഷിബിന്‍ ഉപ്പിലിക്കൈ യെയുംതിരഞ്ഞെടുത്തു