കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി റമസാന്‍ റിലീഫും ഇഫ്ത്തര്‍ സംഗമവും 31 ന്

കാഞ്ഞങ്ങാട്: 28 വര്‍ഷമായി കാഞ്ഞങ്ങാട് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 31ന് വൈകീട്ട് നാലു മണിക്ക് ബിഗ്മാള്‍ ഓഡി റ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സ മ്മേളനത്തില്‍ അറിയിച്ചു. പരിപാടി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഇഫ്ത്താര്‍ സംഗമം ഇ ചന്ദ്ര ശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.വി സുജാത മുഖ്യാതിഥിയായിരിക്കും. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, സതീഷ് ചന്ദ്രന്‍, പി.കെ ഫൈസല്‍, സി.കെ പത്മനാഭന്‍, ഡോ.ഖാദര്‍ മാങ്ങാട്, ഡോ.എ.എം ശ്രീധരന്‍, ബില്‍ടെക്ക് അബ്ദുല്ല, കെ.കെ ജാഫര്‍, ടി.കെ നാരായണന്‍, കെ സുകുമാരന്‍ മാസ്റ്റര്‍ അതിഥികളായിരിക്കും. രാഷ്ട്രപതി മെഡല്‍ നേടിയ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, ഹൊസ്ദുര്‍ഗ് ടൗണ്‍ ചീഫ് ഇമാം ഒ.പി അബ്ദുല്ല സഖാഫി, കാരുണ്യ പ്രവര്‍ത്തകന്‍ ഖലീഫ ഉദിനൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. മുഹുയുദ്ധീന്‍ അസ്ഹരി റമസാന്‍ സ ന്ദേശം നല്‍കും. റിലീഫ് ഉദ്ഘാടനം പാലക്കി സി കുഞ്ഞാഹമ്മദ് ഹാജി നിര്‍വഹിക്കും. തൊഴില്‍ ഉപകരണ വിതരണം തായല്‍ അബ്ദുറഹ്‌മാന്‍ ഹാജിയും ചികില്‍സ സഹായം എ ഹമീദ് ഹാജിയും നിര്‍വഹിക്കും. വിദ്യാഭ്യാസ സഹായ വിതരണം എച്ച് ഗോക്കുല്‍ ദാസ് കാമത്തും പുതു വസ്ത്ര വിതരണം സുറൂര്‍ മൊയ്തു ഹാജിയും ഭവന നിര്‍മാണ സഹായം തൊട്ടി സാലിഹ് ഹാജിയും കിറ്റ് വിതരണം എം.കെ റഷീദ് ഹാജിയും നിര്‍വഹിക്കും. പത്ര സ മ്മേളനത്തില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി സി കുഞ്ഞാഹമ്മദ് ഹാജി, ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജി, കോഡി നേറ്റര്‍ ബഷീര്‍ ആറങ്ങാടി, എ ഹമീദ് ഹാജി, ടി റംസാന്‍, എം.കെ റഷീദ് ഹാജി, മുത്തലിബ് കുളിയങ്കാല്‍, സി അബ്ദുല്ല ഹാജി, ഹാശിം ആറങ്ങാടി, എ.കെ മുഹമ്മദ്, സി.എച്ച് ഹമീദ് ഹാജി എന്നിവര്‍സംബന്ധിച്ചു.

Spread the love
error: Content is protected !!