ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും തിരുകര്‍മ്മങ്ങളും നടന്നു

കാഞ്ഞങ്ങാട്: കുരിശുമരണം വരിക്കുന്നതിനു മുമ്പ് യേശു തന്റെ ശിഷ്യന്മാരോടൊപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുമ്പായി വിനയത്തിന്റെയും എളിമയുടെയും പ്രതീകമായി യേശു പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകി ചുംബിച്ചതിന്റെയും ഓര്‍മ്മ പുതുക്കുന്നതിന്റെ ഭാഗമായി ഇന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും മറ്റു തിരുകര്‍മ്മങ്ങളും നടന്നു.
ഇതെന്റെ ശരീരവും രക്തവുമാകുന്നു എന്ന് പറഞ്ഞ് അപ്പവും വീഞ്ഞും പകുത്ത് നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണ് പെസഹാ വ്യാഴം.

കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷക്ക് മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപടവില്‍ നേതൃത്വം നല്‍കി. അസിസ്റ്റന്റ് വികാരി ഫാ.ആല്‍ബിന്‍ ടോമി തെങ്ങുംപള്ളില്‍, ഫാ.ജോര്‍ജ് പുഞ്ചയില്‍, ഫാ.ലിബീഷ്, ഫാ.ലിജോതടത്തില്‍, ഫാ.ജോസഫ് തെങ്ങടയില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
കാഞ്ഞങ്ങാട് അപ്പസ്തോല രാജ്ഞി ഫൊറോന പള്ളിയില്‍ ഫാ.ജോണ്‍സണ്‍ നെടുംപറമ്പിലും തിരുഹൃദയപള്ളിയില്‍ ഫാ.ജോയല്‍ മുകളേലും മേലടുക്കം ലൂര്‍ദ്മാതാ പള്ളിയില്‍ ഫാ.പീറ്റര്‍ പാറേക്കാട്ടിലും കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വംനല്‍കി.

Spread the love
error: Content is protected !!