പ്രഭാകരന്‍ രക്തസാക്ഷി ദിനാചാരണം നടത്തി: പുതിയകണ്ടത് വെച്ച് നടന്ന പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി 41 വര്‍ഷങ്ങങ്ങള്‍ക്ക് മുന്‍പ് മാവുങ്കാല്‍ ടൗണില്‍ വെച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൊലപെടുത്തിയ ഉദയമാകുന്നിലെ സിപിഎം -സി ഐ ടി യു പ്രവര്‍ത്തകന്‍ പ്രഭാകാരന്റെ 41 ചരമവാര്‍ഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വൈകുന്നേരം 4 മണിക്ക് കിഴക്കുംകര കേന്ദ്രീകരിച്ചു പ്രകടനം നടന്നു. പുതിയകണ്ടത് വെച്ച് നടന്ന പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മൂലകണ്ടം പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. വി വി രമേശന്‍, പി അപ്പുകുട്ടന്‍, പി കെ നിഷാന്ത് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ രാജ്മോഹന്‍ സ്വാഗതം പറഞ്ഞു. രാവിലെ ഉദയംകുന്നില്‍ പ്രഭാതഭേരിനടന്നു.

Spread the love
error: Content is protected !!