കാഞ്ഞങ്ങാട് : അതികഠിനമായ ചൂടില്‍ നിന്നും തൂവല്‍ കുപ്പായക്കാരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഗവ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ രാവണീശ്വരം നാഷണല്‍ സര്‍വ്വീസ് സ്‌കീം അംഗങ്ങള്‍. സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ കെ. ജയചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ. രാജി അധ്യക്ഷത വഹിച്ചു. സി അനീഷ് സംസാരിച്ചു. വളണ്ടിയര്‍ ലീഡര്‍ സച്ചിന്‍ പി , പ്രത്യൂഷ എം എന്നിവര്‍ നേതൃത്വം നല്‍കി.
സ്‌ക്കൂള്‍ എന്‍എസ്എസ് യൂണിറ്റ് നടത്തിയ പച്ചക്കറി കൃഷിയില്‍ നിന്നും ലഭിച്ച തുക കൊണ്ടാണ് പാനപാത്രം ഒരുക്കിയത്. കുട്ടികളുടെ വീടുകളിലും ഇതോടനുബന്ധിച്ച് പാനപാത്രമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്.