ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്

മടിക്കൈ: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. എരിക്കുളം വടക്കേപ്പുറത്തെ പി സുനിത (37)യെയാണ് ഭര്‍ത്താവ് മൂവാരിക്കുണ്ടിലെ പി ശ്രീജിത്ത് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ എരിക്കുളത്തെ വീട്ടില്‍ വെച്ചാണ് ഭര്‍ത്താവ് ശ്രീജിത്ത് സുനിതയുടെ പുറത്തും ഷോള്‍ഡറിനും കുത്തി പരിക്കേല്‍പ്പിച്ചത്. കഴുത്തിന് കുത്താന്‍ ശ്രമിക്കുമ്പോള്‍ സുനിത തടയുകയായിരുന്നു. പിന്നീട് തല ചുമരില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെതിരെ നീലേശ്വരം പോലീസ് വധശ്രമത്തിന് കേസെടുത്തു. ശ്രീജിത്തിനെതിരെ സുനിത പോലീസ് പരാതി നല്‍കിയതിന്റെ വൈരാഗ്യമാണത്രെ അക്രമത്തിന്കാരണം. സുനിത നീലേശ്വരം തേജസ്വിനി ഹോസ്പിറ്റലില്‍ചികില്‍സയിലാണ്.

 

 

 

Spread the love
error: Content is protected !!