മാവുങ്കാല്‍:പുതിയകണ്ടം അടിയാര്‍കാവ് ശ്രീകരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനത്തിന്റെ പുന:രുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള പാദുകം വെക്കല്‍ ചടങ്ങ് ഭക്ത്യാദരാപൂര്‍വം നടന്നു. തറവാട് കാര്‍ന്നവര്‍ ചന്ദ്രബാബു മേലടുക്കത്തിന്റെ കാര്‍മികത്വത്തില്‍ ശില്പി സന്തോഷ് മണിയാണി കാലിച്ചാപൊതിയും
കല്യാല്‍ മുച്ചിലോട്ട് സ്ഥാനികന്‍ കുമാരന്‍ കോമരവും നിര്‍വഹിച്ചു. തറവാട് അംഗങ്ങളായ ഭാസ്‌കരന്‍ മേലടുക്കം , രാജു പാണത്തൂര്‍, അനില്‍കുമാര്‍,മേലടക്കം .സുനില്‍കുമാര്‍ കല്യാണ്‍ റോഡ്, ഹരീഷ്, വേണു കല്യാണ്‍ റോഡ്,പുന:രുദ്ധാരണ സമിതി ചെയര്‍മാന്‍ വി വി ലക്ഷ്മണന്‍, രമേശന്‍ പുതിയകണ്ടം, കുഞ്ഞിരാമന്‍ കുറ്റിയാട്ട്, കെ വി വിനാദന്‍, കെ ടി കുമാരന്‍ ,പി ദയാനന്ദന്‍, ഇ.വി സത്യനാഥന്‍, കൃഷ്ണമണി മാതൃസമിതി രക്ഷാധികാരി നാരായണി,സ്വപ്ന കുമാരന്‍, കെ വി സാവിത്രി,സ്മിത, കെ.ടി. ക്ഷീരജ തുടങ്ങിയവര്‍ ചടങ്ങില്‍പങ്കെടുത്തു