കോണ്‍ഗ്രസ് നേതാവ് ബളാല്‍ ആനക്കല്ലിലെ കെ മാധവന്‍ നായര്‍ അന്തരിച്ചു

വെള്ളരിക്കുണ്ട്: ബളാല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും, കോണ്‍ഗ്രസ് നേതാവും ആയിരുന്ന ബളാല്‍ ആനക്കല്ലിലെ കെ മാധവന്‍ നായര്‍ (67) അന്തരിച്ചു. കര്‍ഷകകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, ബളാല്‍ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി, സര്‍വീസ് പെന്‍ഷന്‍ അസോസിയേഷന്‍ പരപ്പ ബ്ലോക്ക് ട്രഷറര്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായും മലയോരമേഖലയിലെ വിവിധ സബ്‌സെന്ററുകളില്‍ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. . ഭാര്യ ഗീതാഞ്ജലി. മക്കള്‍: അഞ്ജന, അനുശ്രീ. മരുമക്കള്‍: കുട്ടികൃഷ്ണന്‍, ഗോപീകൃഷ്ണന്‍. സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10.30 ന്വീട്ടുവളപ്പില്‍.

Spread the love
error: Content is protected !!