മടിയന്‍ കൂലോം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറുന്നു: നവീകരണ ഫണ്ടിലേക്ക് ട്രസ്റ്റ് തറവാടായ ബേളൂര്‍- മലൂര്‍ തറവാട് കമ്മിറ്റി വക തുക കൈമാറി

കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നവീകരണ ഫണ്ടിലേക്ക് ട്രസ്റ്റ് തറവാടായ ബേളൂര്‍- മലൂര്‍ തറവാട് വക സ്വരൂപിച്ച തുക തറവാട് കാരണവരും ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി യുമായ കുഞ്ഞിക്കണ്ണന്‍ മടിയന്‍ നായരച്ചനില്‍ നിന്നും നവീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ക്ഷേത്രം ട്രസ്റ്റി ചെയര്‍മാനും തറവാട് കമ്മിറ്റി പ്രസിഡന്റുമായ വി.എം. ജയദേവന്‍, സെക്രട്ടറി മുരളി, വനിതാ കമ്മിറ്റി പ്രസിഡണ്ട് വി. എം. ചിത്രാംഗത ടീച്ചര്‍ മറ്റ് തറവാട് പ്രതിനിധികള്‍ ട്രസ്റ്റി എന്‍. വി. കുഞ്ഞികൃഷ്ണന്‍ മൂലച്ചേരി നായരച്ചന്‍, വി. നാരായണന്‍, കെ. വി. അശോകന്‍, നവീകരണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഗോപാലന്‍ തോക്കാനം, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.വിജയന്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി തന്ത്രി വാരിക്കാട്ട് സുബ്രഹ്‌മണ്യ തായര്‍ അവര്‍കളുടെ നേതൃത്വത്തില്‍ അനുജ്ഞാകലശവുംനടന്നു.

Spread the love
error: Content is protected !!