കാഞ്ഞങ്ങാട്: സമാന്തര വിദ്യാഭ്യാസ രംഗത്ത് രണ്ടര പതിറ്റാണ്ടിന്റെ സേവന സമര്‍പ്പിതമായ ഒരു അധ്യായം നിരവധി വിദ്യാര്‍ത്ഥികളിലൂടെ എഴുതിച്ചേര്‍ത്ത കാഞ്ഞങ്ങാട് യൂണിവേഴ്‌സല്‍ കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു.ഇതിന്റെ ഭാഗമായി ഏപ്രില്‍ 20ന് കാഞ്ഞങ്ങാട് യൂണിവേഴ്‌സല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് കണ്ണൂര്‍ -കാസര്‍കോട് ജില്ലാതല കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, +2 വിഭാഗം, കോളേജ് തലമടക്കം പൊതു വിഭാഗം ഇങ്ങനെ രണ്ട് വിഭാഗങ്ങളായാണ് മത്സരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9388212302, 8590902997- എന്നീ നമ്പറില്‍ വിളിച്ച് ഏപ്രില്‍ 10ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യുക. മത്സരദിനത്തില്‍ തിരിച്ചറിയല്‍ രേഖ സഹിതം രാവിലെ 9.30-ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് വശത്തുള്ള കോളേജ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരുക. 10 മണി മുതല്‍ 11.30 വരെയാണ് മത്സര സമയം .വിജയികള്‍ക്ക് അഗസ്ത്യാര്‍ജുന്‍ രുപകല്പന ചെയ്ത ശില്‍പ്പവും ക്യാഷ്അവാര്‍ഡുംനല്‍കും.