മടിക്കൈയില്‍ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ബി ജെ പിയില്‍ ചേര്‍ന്നു

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ബി ജെ പിയില്‍ ചേര്‍ന്നു. മടിക്കൈ മണ്ഡലം മുന്‍ പ്രസിഡന്റും യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ കൂടിയായ ബങ്കളത്തെ എ.മൊയ്തീന്‍ കുഞ്ഞിയാണ് ബി ജെ പിയില്‍ ചേര്‍ന്നത് .വാഴക്കോട് നടന്ന എന്‍ ഡി എ കാഞ്ഞങ്ങാട് മണ്ഡലം കണ്‍വെന്‍ഷനില്‍ വെച്ച് ജില്ലാ പ്രസിഡന്റ് രവിശ തന്ത്രി കുണ്ടാര്‍ ഇദ്ദേഹത്തെ ഷാള്‍ അണിച്ച് സ്വീകരിച്ചു.

കഴിഞ്ഞദിവസം വരെ രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി വോട്ടഭ്യര്‍ഥിച്ചിരുന്നു ഇദ്ദേഹം. ഒരുമാസം മുന്‍പുവരെ കോണ്‍ഗ്രസ് മടി ക്കൈ മണ്ഡലം പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസിന്റെ സമരാഗ്‌നിയാത്രയ്ക്ക് ഫണ്ട് പിരിച്ചുനല്‍കി യില്ലെന്ന കാരണത്തില്‍ ഇദ്ദേഹ ത്തെ മണ്ഡലം പ്രസിഡന്റ് സ്ഥാ നത്തുനിന്ന് നീക്കിയിരുന്നു.
രണ്ടുദിവസം മുന്‍പ് ഡി.സി. സി. ജനറല്‍ സെക്രട്ടറി പി.വി. സുരേഷ്, കാഞ്ഞങ്ങാട് ബ്ലോ ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന്‍ ബേളൂര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മടിക്കൈയില്‍ യു.ഡി.എഫിന്റെ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കമ്മി റ്റി രൂപവത്കരിച്ചത്. എ.മൊയ്തീനെ കണ്‍വീനറാക്കിയത് . കഴിഞ്ഞ നാലു പതിറ്റാണ്ടായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഒടുവില്‍ അവഗണനയാണ് കിട്ടിയതെന്നും അതിനാലാണ് മാറിച്ചി ന്തിച്ചതെന്നും മൊയ്തീന്‍കുഞ്ഞിപറഞ്ഞു.

Spread the love
error: Content is protected !!