കരിന്തളം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കിനാനൂര്‍ കരിന്തളം മുന്‍മണ്ഡലം പ്രസിഡന്റ് സി എം കുഞ്ഞമ്പുനായരുടെ ചരമദിനംകിനാനൂര്‍ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചോയ്യം കോട് മണ്ഡലം ആസ്ഥാനത്ത് രാജീവ്ഭവനില്‍ നടത്തി. പുഷ്പാര്‍ച്ചന യ്ക്ക് യു ഡി എഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കണ്‍വീനര്‍ സി വി ഭാവനന്‍നേത്യത്വം നല്കി. മണ്ഡലം പ്രസിഡന്റ് മനോജ് തോമസിന്റെഅധ്യക്ഷതയില്‍ നേതാക്കളായ ശ്രീജ്ത്ത് ചോയ്യംക്കോട്, ബാലഗോപാലന്‍ കാളിയാനം, രാകേഷ് കുവാറ്റി, സുകുമാരന്‍ കൊല്ലംമ്പാറ,കുഞ്ഞിരാമന്‍ കക്കോട്, സുനീഷ് കക്കോല്‍, ജിതിന്‍, പ്രഭാകരന്‍ വരഞ്ഞൂര്‍, മക്കളായ സി കെ ബാലചന്ദ്രന്‍ ,ധരണി സി കെ, എന്നിവര്‍പങ്കെടുത്തു.