കാസര്‍കോട്:ഉപ്പളയിലെ ആക്‌സിസ് ബാങ്കിന്റെ എടിഎമ്മില്‍ നിറക്കാനായി കൊണ്ട് വന്ന 50 ലക്ഷം രൂപ പട്ടാപകല്‍ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചക്ക് കഴിഞ്ഞ് 2.30 മണിയോടെയാണ് സംഭവം. പണം കൊണ്ട് വന്ന വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ച് പണം സൂക്ഷിച്ച ബോക്സ് എടുത്തു കൊണ്ട് പോവുകയായിരുന്നു. ഒരു എടിഎമ്മില്‍ പണം നിറക്കുന്നതിനിടെയാണ് സ്വകാര്യ കമ്പനിയുടെ വാഹനത്തില്‍ മോഷണം നടന്നത്.