പാക്കം: കീക്കാനം കുന്നത്ത് ശ്രീ കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നീണ്ട 50 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കാന്‍ പോകുന്നത്. ഏപ്രില്‍ 5 ,6, 7 തീയതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ കൂലം അളക്കല്‍ ചടങ്ങ് ഭക്തിയുടെ നിറവില്‍ നടത്തി.
തറവാട്ടിലെ വയനാട്ടുകുലവന്‍ തെയ്യത്തിനും പരിവാര ദൈവങ്ങള്‍ക്കും കൊടിയിലയിട്ട് ഒരുനേരത്തെ നിവേദ്യം വിളമ്പുമ്പോള്‍ തനിക്ക് ചുറ്റുമുള്ള മറ്റു ക്ഷേത്രങ്ങളിലെ ദേവി ദേവന്മാര്‍ക്കും ഒരു നേരത്തെ നിവേദ്യം വിളമ്പുന്നതിനായിട്ടാണ് കൂവം അളക്കല്‍ എന്ന സുപ്രധാന ചടങ്ങ് നടത്തുന്നത്. ആദ്യമായി കുണ്ടംകുഴി ശ്രീ പഞ്ചലിങ്കേശ്വര ക്ഷേത്രത്തിലേക്ക് കൂവം അളന്നു. പിന്നീട് തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രത്തിലേക്കും മൂന്നാമതായി ചന്ദ്രഗിരി ശ്രീ ശാസ്തക്ഷേത്രം കീഴൂര്‍ നാലാമതായി പനയാല്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം അഞ്ചാമതായി കോട്ടപ്പാറ ശ്രീ വയനാട്ടു കുലവന്‍ ദേവസ്ഥാനം എന്നീ ക്ഷേത്രങ്ങളിലേക്കും കൂവം അളന്നു. 21 ഇടങ്ങാഴി വീതമാണ് അഞ്ച് ക്ഷേത്രങ്ങിലേക്കും കൂവം അളന്നത്.
അളന്നെടുത്ത നെല്ല് പ്രത്യേകം സഞ്ചി കളിലാക്കി പിന്നീട് അതാത് ക്ഷേത്രങ്ങളിലേക്ക് എത്തിക്കും.സമീപ പ്രദേശങ്ങളിലെ മറ്റ് ക്ഷേത്രങ്ങളിലേക്കും കൂവം അളന്നു.
ചൂട്ടൊപ്പിക്കല്‍ ചടങ്ങിന് നിയോഗിതനായ നാരായണന്‍ പട്രച്ചാല്‍ കൂവം അളക്കല്‍ ചടങ്ങിന് കാര്‍മികത്വം വഹിച്ചു.പാലക്കുന്ന് ഭഗവതി ക്ഷേത്ര സ്ഥാനീകര്‍, ഭരണസമിതി അംഗങ്ങള്‍, ആഘോഷക്കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടത്തിയത്. നിരവധി ഭക്തജനങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.തുടര്‍ന്ന് അടയാളം കൊടുക്കല്‍ ചടങ്ങും നടത്തി. നീണ്ട കാത്തിരിപ്പുകള്‍കൊടുവില്‍ സമാഗതമായിരിക്കുന്ന തെയ്യംകെട്ട് മഹോത്സവം നാടിന്റെ ജനകീയ ഉത്സവമാക്കി മാറ്റാനുള്ള ഉദ്യമത്തിലാണ് തറവാട്ടങ്ങളുംനാട്ടുകാരും.