കാഞ്ഞങ്ങാട് : മൂന്നുര്‍ സ്‌ക്വയര്‍ ഫീറ്റിന് താഴെയുള്ള നിര്‍മാണങ്ങള്‍ക്ക് പ്ലാന്‍ വരയക്കാന്‍ കുടുംബശ്രീ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളെ ഏല്‍പ്പിക്കുന്നതിനെതിരെ ലൈസന്‍സിഡ് എഞ്ചിനീയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍(ലെന്‍സ്ഫെഡ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് മാര്‍ച്ച് നടത്തി.
നഗരസഭ പ്രതിപക്ഷ നേതാവ് കെ. കെ. ജാഫര്‍ ഉദ്ഘാടനം ചെയ്തു. സി. വി വിനോദ് കുമാര്‍ അധ്യക്ഷനായി.
സെവന്‍ സ്റ്റാര്‍ അബ്ദുല്‍ റഹ്‌മാന്‍, സി എസ് വിനോദ്കുമാര്‍ , കെ. മധുസൂദനന്‍, എം വി അനില്‍ കുമാര്‍, മുഹമ്മദ് റാഷിദ്, ടി ജെ.സെബാസ്റ്റ്യന്‍ , എം വിജയന്‍, കെ എ സാലി എന്നിവര്‍സംസാരിച്ചു.