കാഞ്ഞങ്ങാട്: രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലയില്‍ തന്റോതായ വ്യക്തിമുദ്ര പതിപ്പിച്ച കോണ്‍ഗ്രസ്
ജില്ലാ ജനറല്‍ സെക്രട്ടറിയും സഹകാരിയുമായിരുന്നു തച്ചങ്ങാട് ബാലകൃഷ്ണന്റെ എട്ടാം ചരമവാര്‍ഷികവും മൂന്നാമത് പുരസ്‌ക്കാര വിതരണവും ഏപ്രില്‍ 3 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടക്കുക. മൂന്ന് രാവിലെ 8ന് തച്ചങ്ങാട് ടൗണില്‍ പുഷ്പാര്‍ച്ചന. വൈകീട്ട് 4ന് നടക്കുന്ന അനുസ്മരണ യോഗം കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയ-സാമൂഹ്യ- കാര്യണ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള തച്ചങ്ങാട് ബാലകൃഷ്ണന്റെ പേരിലുള്ള മൂന്നാമത് പുരസ്‌ക്കാരം കേവീ സ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് നല്‍കും. 10000രൂപയും ശില്‍പ്പവുമാണ് അവാര്‍ഡ്. ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസല്‍ അനുസ്മരണഭാഷണം നടത്തും. കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ
ആദരഭാഷണം നടത്തും. കെ പി സി സി മെമ്പര്‍ ഹക്കീം കുന്നില്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്
കെ.വി. ഭക്തവത്സലന്‍, കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം പ്രസിഡന്റ് രവീന്ദ്രന്‍ കരിച്ചേരി, ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിജന:കണ്‍വീനര്‍, സാജിദ് മവ്വല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് ,കണ്‍വീനര്‍ മഹേഷ് തച്ചങ്ങാട് ,രാക്ഷധികാരി സാജിദ് മൗവല്‍ ,ജോ. കണ്‍വീനര്‍ കണ്ണന്‍ കരുവാക്കോട് എന്നിവര്‍സംബന്ധിച്ചു.