നീലേശ്വരത്ത് കൂടുതല്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പാവശ്യപ്പെട്ട് നടത്തുന്ന ഒപ്പുശേഖരണ ക്യാംപെയിന് ജനപിന്തുണയേറുന്നു

നീലേശ്വരം: രാമേശ്വരം – എക്‌സ്പ്രസ്സ്, അന്ത്യോദയ എക്‌സ്പ്രസ് തീവണ്ടികള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റും നീലേശ്വരം റെയില്‍വേ വികസന ജനകീയ കൂട്ടായ്മയും സംയുക്തമായി ഒപ്പുശേഖരണ ക്യാംപെയിന്‍ ആരംഭിച്ചു.

കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ ആറു തീവണ്ടികള്‍ക്ക് സ്റ്റോപ്പ് ലഭിച്ചതോടെ വരുമാനത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുന്ന നീലേശ്വരത്തിന് അര്‍ഹതപ്പെട്ട സ്റ്റോപ്പുകള്‍ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള ഒപ്പുശേഖരണ ക്യാ പെയിന്‍ വ്യാപാരഭവനില്‍ വെച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡണ്ട് കെ.വി.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഡോ: നന്ദകുമാര്‍ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പ്രസിഡന്റ് രാജന്‍ കളര്‍ ഫുള്‍, വനിതാ വിംങ് പ്രസിഡന്റ് ഷീനജാ പ്രദീപ്, ലയണ്‍സ് ക്ലബ്ബ് റീജിയണല്‍ ചെയര്‍പേര്‍സണ്‍ പി. ഭാര്‍ഗ്ഗവന്‍, സേവാഭാരതി യൂനിറ്റ് പ്രസിഡന്റ് ഗോപിനാഥന്‍ മുതിരക്കാല്‍, കെ.വി.പ്രിയേഷ്‌കുമാര്‍, നീലേശ്വരം നോര്‍ത്ത് ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് പത്മനാഭന്‍ മാങ്കുളം, കെ.എസ്.എസ്.പി.എ നേതാവ് എ.വി പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് സെക്രട്ടറി എ.വിനോദ്കുമാര്‍ സ്വാഗതവും ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി സുനില്‍ രാജ് നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!