കാസര്‍ഗോഡ് : ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനിക്ക് തെരഞ്ഞടുപ്പില്‍ കെട്ടിവെക്കാനുള്ള തുകയുടെ ഒരു ഭാഗം സ്വരൂപിച്ച് നല്‍കി ബിഡിജെഎസ് പ്രവര്‍ത്തകര്‍. ബിഡിജെഎസ് കാസര്‍ഗോഡ് മണ്ഡലം കണ്‍വന്‍ഷനില്‍ വെച്ച് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി മനീഷ്, ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കാസര്‍ഗോഡ് ലോകസഭാ മണ്ഡലം എന്‍ഡിഎ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡന്റുമായ രവീശ തന്ത്രി കുണ്ടാര്‍, എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് ജില്ലാ പ്രസിഡന്റുമായ ഗണേശ് പാറക്കട്ട എന്നിവരുടെ സാന്നിധ്യത്തിലാണ് ബിഡിജെഎസ് മഹിളാ പ്രവര്‍ത്തകര്‍ തുക കൈമാറിയത്.
ബിഡിജെഎസ് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്ത ശേഷം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനി മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ മീഞ്ച പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രചരണം നടത്തി.