നീലേശ്വരം: നീലേശ്വരം കഴിഞ്ഞ മാസം പള്ളിക്കര പേരോലില്‍ വീട്ടിലെ കാര്‍പ്പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ഡ്യൂക്ക് ബൈക്ക് മോഷണ പ്രതിയെ അറസ്റ്റു ചെയ്തു. മോഷണവുമായി ബന്ധപെട്ട അന്വേഷണത്തില്‍ പ്രതിയെ ഏറ്റുമാനൂര്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാഞ്ഞങ്ങാട് സബ് ജയിലില്‍ റിമാണ്ട് ചെയ്തു. മോഷണക്കേസ്സടക്കം 13 ഓളം കേസ്സിലെ പ്രതിയാണ് കോട്ടയം നാട്ടാച്ചേരിക്കേറില്‍ സ്വദേശിയായ ശ്രീദേവ് മോഹനന്‍ @ വാവാച്ചന്‍ എന്ന യുവാവ്. നീലേശ്വരം പോലീസ് ഇന്‍സ്പക്ടര്‍ ഉമേശന്‍ കെ.വി , സബ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍ പി.പി സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അമല്‍രാമചന്ദ്രന്‍ , സുരേന്ദ്രന്‍ . കെ.പി , സുമേഷ്.എം.വി , കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് കേസ്സ് അന്വേഷിച്ചത്. മറ്റ് രണ്ട് പ്രതികളായ ജെസ്ലിന്‍ കോട്ടയം, ശ്രീജിത്ത് ആലപ്പുഴ എന്നിവരെ ഈ കേസ്സില്‍ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.