കൊടുംവേനലിനെ അതിജീവിച്ച് മേലാങ്കോട്ട് ജൈവ പച്ചക്കറികൃഷി വിളവെടുപ്പ് പൂര്‍ത്തിയായി

കാഞ്ഞങ്ങാട്: ജലക്ഷാമം അതിരൂക്ഷമായ മേലാങ്കോട്ട് എ സി കണ്ണന്‍ സ്മാരക ഗവ:യു .പി .സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിക്കായ് വിദ്യാലയത്തിന് കിഴക്കുഭാഗത്തുള്ള വയലിനെയാണ് ആശ്രയിച്ചത്.കഴിഞ്ഞ മൂന്നു മാസക്കാലമായി ഉച്ചഭക്ഷണത്തിന് വിദ്യാലയത്തിലെ പച്ചക്കറി ഉപയോഗിക്കുന്നു. സോഷ്യല്‍ സര്‍വ്വീസ് സ്‌കീം, പരിസ്ഥിതി ക്ലബ്ബ്, സീഡ്, മദര്‍ പിടിഎ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി ചെയ്തത്.ചീര, വെണ്ട, വഴുതിന, മത്തന്‍, വെള്ളരി, കുമ്പളം, പയര്‍, കയ്പ, പടവലം തുടങ്ങി പതിനഞ്ചിലധികം വിഭവങ്ങളാണ് കൃഷി ചെയ്തുവന്നത്. വിഷരഹിത ജൈവ പച്ചക്കറി കൃഷിയുടെ അവസാന വിളവെടുപ്പ് പൂര്‍ത്തിയായി. 80 കിലോ പച്ചക്കറിയാണ് ഇന്ന് വിളവെടുത്തത്. ഹെഡ്മാസ്റ്റര്‍ കെ.അനില്‍കുമാര്‍, പി ടി എ പ്രസിഡന്റ് ജി ജയന്‍, മദര്‍ പി ടി എ പ്രസിഡന്റ് മഞ്ചു.ഇ, സ്വപ്ന പി.വനജ കെ വി ,ശ്രീകല. പി, മോഹനന്‍.പി.പി, സീമ. എം, ജിജ.ടി.പി, സുജിത ടി.വി, രഞ്ജിനി പി, ബേബിലത വി എം എന്നിവര്‍നേതൃത്വംനല്‍കി.

Spread the love
error: Content is protected !!