കാഞ്ഞങ്ങാട്: മലയോര മേഖലയില്‍ പുതിയ ബസ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്നതായും ഈ സ്ഥിതി തുടര്‍ന്നാല്‍ കാരുണ്യ യാത്രകളടക്കം ഉപേക്ഷിക്കേണ്ടി വരുമെന്നും ബസുടമകള്‍. കാഞ്ഞങ്ങാട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഉടമകളുടെ പ്രതികരണം. അടുത്തിടെ ചെറുപുഴ, പാണത്തൂര്‍ റൂട്ടില്‍ അനുവദിച്ച ബസിന് തന്റെ ബസിന്റെ തൊട്ടുമുന്നിലാണ് സമയം നല്‍കിയതെന്ന് ബസുടമ കാട്ടൂര്‍ വിദ്യാധരന്‍ പറഞ്ഞു. എട്ട് വര്‍ഷത്തിനിടെ എല്ലാ മാസവും ഒന്നാം തീയ്യതികളില്‍ 82 കാരുണ്യ യാത്ര നടത്തി അന്‍പത് ലക്ഷത്തോളം രൂപയുടെ സഹായം നിര്‍ധനരായ രോ?ഗികള്‍ക്ക് ചികിത്സാ സഹായമായി നല്‍കി. നാല് ബസുകളാണ് ഈ വിധത്തില്‍ ഓടുന്നത്. എന്നാല്‍ ഇതിലൊന്നിന്റെ മുന്നിലാണ് പുതിയ പെര്‍മിറ്റ് അനുവദിച്ചത്. കണ്ണൂര്‍ ആര്‍ടിഎയുടെ പരിധിയില്‍ നിന്നും ഈ ഭാ?ഗത്തേക്ക് പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുമ്പോള്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകളെ ബാധിക്കുന്നത് പരിശോധിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കാട്ടൂര്‍ വിദ്യാധരന്‍, ബേളൂര്‍ തങ്കരാജ്, കെ ബാല?ഗോപാല്‍, സി മന്‍സൂര്‍, കെ ഷഫീഖ്, എം അഷറഫ്, കെ സമീഹ് എന്നിവര്‍പങ്കെടുത്തു.