ചീമേനി :വ്യായാമത്തിനായി വീട്ടില്‍ നിന്നും നടക്കാന്‍ പോയ യുവാവിനെ കാണാതായതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ഥി ചിറ്റാരിക്കാല്‍ കണ്ണിവയല്‍ ഓലയമ്പാടി പെരു വാമ്പയിലെ എം കെ രാഗേന്ത് (20) നെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് നടക്കാന്‍ പോയത്. പിന്നീട് തിരിച്ച് വന്നില്ല. പിതാവ് എം. കെ.പ്രകാശന്റെ പരാതിയില്‍ പെരുങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ പെരിങ്ങോം പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക. 9446673773, 9447394587.