നാട്യ രത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് ദേശീയ സെമിനാറും ശില്പശാലയും പുരസ്‌കാര സന്ധ്യയും 28ന് തുടങ്ങും: നാട്യാചാര്യ പുരസ്‌കാരം കേശവകുണ്ട്‌ലായര്‍ക്ക് ,പ്രതിഭാ പുരസ്‌കാരം കലാനിലയം വാസുദേവന്

കാഞ്ഞങ്ങാട്: നാട്യരത്നം കണ്ണന്‍ പട്ടാളി സ്മാരക കഥകളി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ച് 11ആം വാര്‍ഷികവും ദേശീയ സെമിനാര്‍ ശില്പശാലയും പുരസ്‌കാര സന്ധ്യയും നാളെയും മറ്റന്നാളുമായി കേരള കേന്ദ്ര സര്‍വകശാലയില്‍ വെച്ച് നടക്കും.നാളെ ഉച്ചക്ക് 1.30ന് കുടുംബ സംഗമം നടക്കും. പി.വി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്യും.

കലാനിലയം വാസു ദേവന്റെ നേതൃത്വത്തില്‍കഥകളി സോദോഹരണ ക്ലാസ് നടക്കും. തുടര്‍ന്ന് വൈകീട്ട് കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. തുടര്‍ന്ന് നാട്യരത്നം കണ്ണന്‍ പട്ടാളി സ്മാരക കഥകളി ട്രസ്റ്റ് വര്‍ഷം തോറും നല്‍കുന്ന നാട്യചാര്യ പുരസ്‌കാരം കേശവ കുണ്ടയ്ലര്‍ക്ക് നല്‍കും.പത്തായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും നല്‍കും. പത്മശ്രീ ഗുരു സദനം ബാലകൃഷ്ണനാശന്‍, മലയാള സര്‍വകശാല മുന്‍ വി.സി അനില്‍ വള്ളത്തോള്‍, ഡോ.എ.എം ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നുള്ള ജൂറി തീരുമാനിച്ചിട്ടാണ് അവാര്‍ഡ് നല്‍കുന്നത്. പ്രതിഭാ പുരസ്‌കാരം കലാനിലയം വാസു ദേവനും നല്‍കും. പത്മശ്രീ ഗുരു സദനം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യം. സിനിമ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായിരിക്കും. കലാരംഗത്തെ പ്രഗല്‍ഭരെ ചെറുതാഴം കുഞ്ഞിരാമന്‍ മാരാര്‍ ,ശങ്കര്‍ സ്വാമി കൃപ, മുകുന്ദന്‍ ഇളംകുറ്റി പെരുമല യര്‍ ,രാജേന്ദ്രന്‍ പുല്ലൂര്‍ ,അരുണ്‍ തൃക്കണ്ണാട്, ഉമേശ് അഗിത്തായ ,ചോയി മണിയാണി ,പി.കൃഷ്ണന്‍ അടുക്കം ,ശ്രീനാഥ് തച്ചങ്ങാട് ,യുവശക്തി നാടക സമിതി അരവത്ത്, വിനോദ് കണ്ണോല്‍ എന്നിവരെ ആദരിക്കും. തുടര്‍ന്ന് ചുവന്ന താടി ഡോക്യു മെന്ററി പ്രദര്‍ശനം നടക്കും.ഒരു കല്ലോടി ക്കോടന്‍ സൗമ്യത സ്മരണിക പ്രകാശനവും നടക്കും. കോട്ടക്കല്‍ നാട്യ സംഘത്തിന്റെ നേതൃത്വത്തില്‍ കഥകളി ദുര്യോധന വധം അരങ്ങേറും. 29 ന് വൈകീട്ട് നാലു മണിക്ക് കഥകളി യക്ഷഗാന സോദാഹരണ ശില്പശാല നടക്കും. തുടര്‍ന്ന് അഭിനയ ദര്‍പ്പണം സമന്വയ ചര്‍ച്ചയും നടക്കും. തുടര്‍ന്ന് ചുവന്ന താടി(ഡോക്യുമെന്ററി പ്രദര്‍ശനം), യക്ഷഗാനം (ചക്രവാഹ), ജടായു (ഏകപാത്ര നാടകം) എന്നിവ അരങ്ങേറും. പത്ര സമ്മേളനത്തില്‍ ഡോ.എ.എം ശ്രീധരന്‍, മഹേഷ് പട്ടാളി എന്നിവര്‍സംബന്ധിച്ചു.

Spread the love
error: Content is protected !!