വഴുന്നോറടി മധുരംകൈ ശ്രീ ശങ്കര നാരായണ ക്ഷേത്രം പുനര്‍ നിര്‍മ്മാണ കമ്മറ്റി രൂപീകരിച്ചു: ക്ഷേത്രം തന്ത്രി ദിലീപ് വാഴുന്നോര്‍ ഭദ്രദീപം തെളിയിച്ചു

നീലേശ്വരം: വഴുന്നോറടി മധുരംകൈ ശ്രീ ശങ്കര നാരായണ ക്ഷേത്രം പുനര്‍ നിര്‍മ്മാണ കമ്മറ്റി രൂപീകരിച്ചു.
ക്ഷേത്രം തന്ത്രി മയ്യല്‍ ദിലീപ് വാഴുന്നോര്‍ ദീപ പ്രോജ്വലനം നടത്തി. യോഗം ആലക്കോട് പരമ്പര വിദ്യപീഠം ഗോകുലം ഗോശാല ട്രസ്റ്റി വിഷ്ണു പ്രസാദ് ഹെബ്ബര്‍ ഉദ്ഘടനം ചെയ്തു. രാധാ കൃഷ്ണന്‍ മണിയാ ണി അധ്യക്ഷത വഹിച്ചു. ഡോ. കെ. സി.കെ.രാജ, ഡോ. എ സി പദ്മനാഭന്‍ നായര്‍ എന്നിവരെ ആദരിച്ചു. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരസ്വതി, മുന്‍ നഗരസഭ ചെയര്‍മാന്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍, ജയരാജ് പയ്യന്നൂര്‍, കെ. വി വിനോദ് നീലേശ്വരം , ഡോ. വിവേക് സുധാകരന്‍,നീലമന ശംഭു നമ്പൂതിരി, കെ. രവി, എ.സിന്ധു, പാടിയില്‍ ബാബു, സജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി കെ. വിഷ്ണു പ്രസാദ് ഹെബ്ബര്‍ (ചെയര്‍മാന്‍)
രാധാകൃഷ്ണന്‍ മണിയണി (വര്‍ക്കിംഗ് ചെയര്‍മാന്‍) , പാടിയില്‍ ബാബു (ജനറല്‍ കണ്‍വീനര്‍) , സജികുമാര്‍ (ട്രഷറര്‍) ,
സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ വിവേക് സുധാകരന്‍ കാഞ്ഞങ്ങാട്,
സുരേഷ് ബാബു മേലത്തു (വര്‍ക്കിംഗ് ചെയര്‍മാന്‍), സുജിത് പുതുകൈ (കണ്‍വീനര്‍) ,
നിര്‍മാണകമ്മിറ്റി ചെയര്‍മാന്‍ കെ. വി വിനോദ് നീലേശ്വരം ,
കണ്‍വീനര്‍ ബലരാമന്‍ കമ്പനി വളപ്പില്‍,
പ്രോഗ്രാം ചെയര്‍മാന്‍ സുകുമാരന്‍ മണ്ഡലം,
കണ്‍വീനര്‍ രഞ്ജിത്ത് പി. വി മേനിക്കോട്ട് ,
പബ്ലിസിറ്റി ചെയര്‍മാന്‍ പ്രസാദ് മധുരകൈ,
കണ്‍വീനര്‍ സതീഷ് ചന്ദ്രന്‍ മധുരകൈ,
സ്വീകരണം ചെയര്‍മാന്‍ എം ബാലകൃഷ്ണന്‍,
കണ്‍വീനര്‍. അഡ്വ. ലക്ഷ്മണന്‍ മേനിക്കോട് എന്നിവരെതിരഞ്ഞെടുത്തു.

 

Spread the love
error: Content is protected !!