കാഞ്ഞങ്ങാട്: മൂന്നുര്‍ സ്‌ക്വയര്‍ ഫീറ്റിന് താഴെയുള്ള നിര്‍മാണങ്ങള്‍ക്ക് പ്ലാന്‍ വരയക്കാന്‍ കുടുംബശ്രീ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളെ ഏല്‍പ്പിക്കുന്നതിനെതിരെ ശക്തമായ സമരം നടത്തുമെന്ന് ലൈസന്‍സിഡ് എഞ്ചിനീയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍(ലെന്‍സ്ഫെഡ്) ഭാരവാഹികള്‍ പത്ര സ മ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് നാളെ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തും. ഇതുപ്രകാരം 14
ജില്ലകളിലും ജില്ലാ കേന്ദ്രങ്ങളിലെ നഗരസഭകളിലെക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. ലൈസന്‍സിഡ് എഞ്ചിനീയര്‍മാര്‍ മാത്രം നല്‍കി വരുന്ന പ്ലാന്‍ വരയ്ക്കലും അനുമതി നല്‍കലും കുടുംബശ്രീക്ക് ഏല്‍പ്പിച്ചാല്‍ അത് പതിനായിരകണക്കിന് വരുന്ന ഈ മേഖലയിലെ വിദഗ്ദരായ സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഡി പ്ലോമയും കഴിഞ്ഞ് ജോലി നോക്കുന്നവ രെ ബാധിക്കും. നിലവില്‍ തന്നെ കെട്ടിട നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലാണ്. നോട്ട് നിരോധനവും കൊവിഡും ഈ മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വീട് എടുക്കുന്നവര്‍ ചെറിയ സ്‌ക്വയര്‍ ഫീറ്റിലാണ് വീടുകള്‍ എടുക്കുന്നത്. അവിടെക്കാണ് കുടുംബശ്രീ കടന്ന് വരുന്നതെന്നും ഭാരവാഹികള്‍ ആ രോപിച്ചു. പുതുതായി വന്ന കെ സ്മാര്‍ട്ട് അടക്കമുള്ള സംവിധാനങ്ങളുമായി നല്ല രീതിയില്‍ സഹകരിച്ചിട്ടും ഇത്തരത്തില്‍ പ്ലാന്‍ വരപ്പ് കുടുംബശ്രീ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
പത്ര സ മ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സി.വി. വിനോദ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി ഉണ്ണികൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം എം വിജയന്‍, ജില്ലാ ട്രഷറര്‍ മുഹമ്മദ് റാഷിദ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി രാജന്‍, എച്ച്.ജി വി നോദ് കുമാര്‍, പി.കെ വി നോദ്, അഭിലാഷ് മടിക്കൈ എന്നിവര്‍സംബന്ധിച്ചു.