ചെറുകഥാ പുരസ്‌കാര സമര്‍പ്പണവും പുസ്തക പ്രകാശനവും 28 ന്

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാംസ്‌കാരിക കുട്ടായ്മയായ വായനശാലയുടെ സംസ്ഥാന തല ചെറുകഥാ പുരസ്‌കാര സമര്‍പ്പണവും 28ന് വൈകുന്നേരം മൂന്ന് മണിക്ക് കാഞ്ഞങ്ങാട് വ്യാപര ഭവന്‍ ഓഡി റ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.പരിപാടി അഡ്വ.പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും. പുരസ്‌കാര സമര്‍പ്പണവും പ്രഭാഷണവും ഡോ.അംബികാസൂതന്‍ മാങ്ങാട് നിര്‍വഹിക്കും. കഥാ സമാഹാരം ഡോ.ആര്‍ രാജശ്രീ നിര്‍വഹിക്കും. നാലപ്പാടം പത്മനാഭന്‍, ദിവാകരന്‍ വിഷ്ണുമംഗംലം, പി.വി ഷാജി കുമാര്‍, കെ.എന്‍ പ്രശാന്ത്, വി സു രേഷ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും. കെ എസ് രതീഷിനാണ് വായനശാല കഥാ പുരസ്‌കാരം. ഡോ. എ.വി.സത്യേഷ് കുമാര്‍ ,ശ്രീജ വിജയന്‍ ,പി ജി റീന ,ജോമോന്‍ ജോസ് ,വി പി ഏലിയാസ് എന്നിവരാണ് പ്രത്യേക ജൂറി പുരസ്‌കാര ജേതാക്കള്‍.
പത്ര സമ്മേളനത്തില്‍ അഡ്വ.പി. അപ്പുക്കുട്ടന്‍, എച്ച്.കെ ദാമോദരന്‍, എം.ടി പത്മാനഭന്‍, കെ പ്രദീപ് കുമാര്‍, എ.എം രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

 

 

Spread the love
error: Content is protected !!