അജാനൂര്‍ : മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി, പരിശുദ്ധ റമദാനില്‍ പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കിടപ്പ് രോഗാതുരരുടെ വീട് സന്ദര്‍ശിക്കുകയും രോഗികളെ സാന്ത്വനിപ്പിക്കുകയും റമദാന്‍ ഹദിയ വിതരണം ചെയ്യുകയും ചെയ്തു. അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ കീഴില്‍
ഒരുപാട് കിടപ്പ് രോഗികള്‍ക്ക് സമാനതകള്‍ ഇല്ലാത്ത പരിചരണം നല്‍കി വരുന്ന കേന്ദ്രമാണ് അജാനൂര്‍ പൂക്കോയ തങ്ങള്‍ ഹോസ്പീസ് പാലിയേറ്റിവ് കെയര്‍.
മുക്കൂടില്‍ നിന്നും തുടങ്ങി പഞ്ചായത്തിന്റെ പല വാര്‍ഡുകളിലുമുള്ള കിടപ്പ് രോഗികളെ നേതാക്കളും,ഭാരവാഹികളും സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍,മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്,പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി,ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി,ട്രഷറര്‍ കെ.എം.മുഹമ്മദ് കുഞ്ഞി,മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലര്‍ എ.ഹമീദ് ഹാജി,പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി.ഉമര്‍,പഞ്ചായത്ത് ഭാരവാഹികളായ എ.കെ. ഹസൈനാര്‍ മുക്കൂട്,മുഹമ്മദ് കുഞ്ഞി കപ്പണക്കാല്‍,ഖാലിദ് അറബിക്കാടത്ത്,പി.ടി.എച്ച് ട്രഷറര്‍ മുഹമ്മദ് സുലൈമാന്‍,കോ ഓഡിനേറ്റര്‍ ശംസുദ്ധീന്‍ കൊളവയല്‍,മുക്കൂട് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ.അഷറഫ് തുടങ്ങിയവര്‍ സംഘത്തില്‍ഉണ്ടായിരുന്നു.