ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാര്‍ ഇടിച്ച് കയറി രണ്ട് പേര്‍ മരണപ്പെടുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനിടയാക്കിയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് നാല് വര്‍ഷവും മൂന്നുമാസവും കഠിന തടവും പിഴയും

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് കയറി രണ്ട് പേര്‍ മരണപ്പെടുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനിടയാക്കിയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് നാല് വര്‍ഷവും മൂന്നുമാസവും കഠിന തടവും അമ്പത്തൊന്നായിരം രൂപ പിഴയും ,പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധികതടവും ശിക്ഷ.

പള്ളിക്കര പെരിയ റോഡ് താമസിക്കുന്ന എം.വി ഷംസുദ്ദിന്‍ (51) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷ വിധിച്ചത്. 2017ല്‍ ഫെബ്രുവരി ഒന്നിനാണ് ചേറ്റുകുണ്ട് എന്ന
സ്ഥലത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ബസ് കാത്തിരിക്കുകയായിരുന്ന ഏഴോളം ആള്‍ക്കാരെ ഷംസുദ്ദിന്‍
ഓടിച്ച കെ എല്‍ 14 എല്‍ 6314 നമ്പര്‍ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ കുഞ്ഞായിസ, മോഹനന്‍ എന്നിവര്‍ മരണപ്പെടുകയും ,മറ്റു അഞ്ച് പേര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി.കെ വിശ്വംഭരനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഇ .ലോഹിതാക്ഷന്‍ ഹാജരായി. അമ്പത്തൊന്നായിരം രൂപ പിഴയും ,പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധികതടവും ശിക്ഷ അനുഭവിക്കണം.

 

Spread the love
error: Content is protected !!