ഉദുമ: കണ്ണികുളങ്ങര വലിയവീട് ശ്രീ വയനാട്ടുകുലവന്‍ തറവാട്ടില്‍ മാര്‍ച്ച് 29 മുതല്‍ 31 വരെ തീയ്യതികളില്‍ നടക്കുന്ന തെയ്യം കെട്ടിന്റെ അന്നദാനത്തിനായി മാതൃസമിതി നേതൃത്വത്തില്‍ നടത്തിയ പച്ചക്കറിയുടെ രണ്ടാം ഘട്ട വിളവെടുത്തു. ഒന്നാം ഘട്ടത്തില്‍ മത്തന്‍, കുമ്പളം എന്നിവയാണ് വിളവെടുത്തത്. രണ്ടാം ഘട്ടത്തില്‍ നടത്തിയ വെളളരിയുടെ വിളവെടുപ്പ് പരിസരത്തെ മുതിര്‍ന്ന വനിതാ കര്‍ഷകര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. മഹോത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ക്ക് പുറമെ മാതൃസമിതി അംഗങ്ങളും വിവിധ സബ് കമ്മിറ്റി അംഗങ്ങളും വിളവെടുപ്പില്‍ സംബന്ധിച്ചു. മാര്‍ച്ച് 28നാണ് തറവാട്ടില്‍ കലവറ നിറയ്ക്കല്‍നടക്കുക.