പള്ളിക്കര : യുഡിഎഫ് 132-ാം ബൂത്ത് (കീക്കാന്‍) തിരഞ്ഞടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ മുസ്ലീം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് സോളാര്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.എം.അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി. നിയോജക മണ്ഡലം സ്റ്റീയറിംഗ് കമ്മിറ്റി അംഗം സുകുമാരന്‍ പൂച്ചക്കാട്, പഞ്ചായത്ത് തിരഞ്ഞടുപ്പ് കമ്മിറ്റി നിരീക്ഷക ശ്രീകല പുല്ലൂര്‍, യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കണ്‍വീനര്‍ രവീന്ദ്രന്‍ കരിച്ചേരി, കെ.എന്‍.രാജേന്ദ്രപ്രസാദ്, മാളികയില്‍ കുഞ്ഞബ്ദുള്ള, കെ.എസ്.മുഹാജിര്‍, മുഹമ്മദ് കുഞ്ഞി ഉമ്പു, പ്രഭു മൊട്ടംചിറ, ഷമീം അരയാല്‍ത്തറ, ബഷീര്‍ പൂച്ചക്കാട്, കുഞ്ഞഹമ്മദ് മുക്കൂട്, ജയരാജന്‍, പുഷ്പാകരന്‍ മൊട്ടംചിറ എന്നിവര്‍ സംസാരിച്ചു.
101 അംഗ തിരഞ്ഞടുപ്പ് കമ്മിറ്റി രൂപീകരിച്ചു. സോളാര്‍ കുഞ്ഞഹമ്മദ് ഹാജി (ചെയര്‍മാന്‍), മുഹമ്മദ് കുഞ്ഞി ഉമ്പു (വര്‍ക്കിംഗ് ചെയര്‍മാന്‍, കെ.എസ്. മുഹാജിര്‍ (കണ്‍വീനര്‍), ഷെമീം അരയാല്‍ത്തറ(ട്രഷറര്‍)