പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ അടുത്ത പത്താമുദയം വരെയുള്ള ഉത്സവങ്ങളുടെ സമാപനമെന്നോണം ഭണ്ഡാരവീട്ടില്‍ തെയ്യക്കോലങ്ങള്‍ കെട്ടിയാടി. ഇന്നലെ(25) രാവിലെ ആദ്യം വിഷ്ണുമൂര്‍ത്തിയും തുടര്‍ന്ന് പടിഞ്ഞാറ്റ ചാമുണ്ഡിയും അരങ്ങിലെത്തി. ഉച്ചയ്ക്ക് ശേഷമാണ് മൂവാളംകുഴിചാമുണ്ഡി തിരുമുറ്റത്ത് എത്തിയത്. പൂരോത്സവത്തിനും ഉത്രവിളക്കിനും തൊട്ടുപിന്നാലെ നടന്ന തെയ്യങ്ങളുടെ നിറഞ്ഞാട്ടം കാണാന്‍ നൂറുകണക്കിന് ഭക്തരാണ് ഇവിടെഎത്തിയത്.