നീലേശ്വരം: സിപിഎം പാര്‍ട്ടി ഗ്രാമമായ പാലായിയില്‍ തേങ്ങ പറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ നീലേശ്വരം പോലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ഏഴു പേര്‍ പ്രതികളാണ്. വീട്ടുടമയായ രാധയുടെ കൊച്ചുമകള്‍ അനന്യയുടെ പരാതിയില്‍ സിപിഎം പ്രാദേശിക നേതാക്കളായ കെ. ഉദയകുമാര്‍ , പത്മനാഭന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയാണ് കേസ്. ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന അനന്യയുടെ പരാതിയിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. രാധയുടെ പറമ്പില്‍ തേങ്ങ പറിക്കാന്‍ എത്തിയ പടന്നക്കാട് സ്വദേശി ഷാജിയുടെ പരാതിയില്‍ സിപിഎം നേതാവ് ഉദയകുമാര്‍, പ്രവര്‍ത്തകനായ കുഞ്ഞമ്പു എന്നിവര്‍ക്കെതിരെയും നാട്ടുകാരിയായ ലസിതയുടെ പരാതിയില്‍ തേങ്ങ പറിക്കാന്‍ എത്തിയ ഷാജിക്കെതിരെയും നീലേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഘടിച്ച് എത്തിയ സി പി എം പ്രവര്‍ത്തകര്‍ പറമ്പില്‍ അതിക്രമിച്ച് കയറി ഇവരെ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി ഈ കുടുംബത്ത് സി പി എം
ഊരുവിലക്ക് ഏര്‍പ്പെടുത്തിയിട്ട്. ഇതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു കഴിയുകയായിരുന്നു രാധയുടെ കുടുംബം .
ഇവരെ സഹായിക്കാനോ ,പറമ്പിലെ ജോലിക്ക് എത്തുന്നവരെയും ഇവര്‍ മടക്കി അയക്കുകയാണ് ചെയ്തിരുന്നത്.
ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ചേര്‍ത്താണ് മൂന്നു കേസുകളും നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.