കാഞ്ഞങ്ങാട്: മറവിരോഗമുള്ള മധ്യവയസ്‌ക്കന്റെ മുക്കാല്‍ പവനിലധികം തൂക്കം വരുന്ന സ്വര്‍ണ്ണമോതിരം തട്ടിയെടുത്ത അയല്‍വാസി അറസ്റ്റില്‍. അജാനൂര്‍ ആവിക്കല്‍ മുട്ടുന്തല ഹൗസില്‍ എം.ശശിധരന്റെ (66) കയ്യിലണിഞ്ഞിരുന്ന സ്വര്‍ണ്ണമോതിരം തട്ടിയെടുത്ത അയല്‍വാസി പ്രകാശന്‍ (45) ആണ് അറസ്റ്റിലായത്.
ശശിധരന്റെ മകന്‍ എം.സജേഷ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി പിതാവിന്റെ കയ്യില്‍ അണിയിച്ച മോതിരമാണ് കഴിഞ്ഞ വ്യാഴാഴ്ച കാണാതായത്. വൈകീട്ട് മൂന്നരക്കും മൂന്നേ മുക്കാലിനും ഇടയിലാണ് മോതിരം നഷ്ടമായത്. ഈ സമയത്ത് പ്രകാശന്‍ ശശിധരന്റെ വീട്ടിലുണ്ടായിരുന്നു.
മോതിരം മോഷണം പോയതിന് പിന്നാലെ സജേഷ് പ്രകാശനെ നിരീക്ഷിച്ചു വരികയായിരുന്നു. സജേഷ് തന്നെയാണ് പ്രകാശനെ പിടികൂടി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ് തോടെ മോഷ്ടിച്ചതായി സമ്മതിച്ചു. മോതിരം കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപത്തെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പ്രകാശന്റെ മൊഴിയു ടെ അടിസ്ഥാനത്തില്‍ ജ്വല്ലറിയില്‍ നിന്നും മോഷണ മുതല്‍ കണ്ടെടുത്തു. അറസ്റ്റുചെയ്ത പ്രകാശനെ ഹോസ്ദുര്‍ഗ് കോടതി റിമാന്റ്‌റ്ചെയ്തു.