കാഞ്ഞങ്ങാട്: മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി കേരള സ്‌ക്കുള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനത്താകെ നടപ്പിലാക്കുന്ന സ്‌നേഹാരാമം പരിപാടിക്ക് ജില്ലയില്‍ തുടക്കമായി , ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെ മാലിന്യം നീക്കം ചെയ്ത് സൗന്ദര്യവല്‍ക്കരണം നടത്തി സ്ഥിരമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി വേസ്റ്റ്ബിന്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്ന പരിപാടിയാണ് സ്‌നേഹാരാമം, ”ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഹൊസ്ദുര്‍ഗ്ഗ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സംസ്ഥാന സെക്രട്ടറി കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്യാമ ഭട്ട് അദ്ധ്യക്ഷത വഹിച്ചു .കെ ഹരിദാസ് ,എം.ഇ.ചന്ദ്രാംഗദന്‍ , കെ വി രാജേഷ് , പി ശ്രീകല , വി.കെ ബാലാമണി , കെ.ലളിത , എം സുനില്‍ കുമാര്‍ , പി മോഹനന്‍ എന്നിവര്‍ സംസാരിച്ചു ,ജില്ലാ സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും പി ബാബുരാജ്നന്ദിയുംപറഞ്ഞു