കാഞ്ഞങ്ങാട്: സഹാറ ചാരിറ്റബിള്‍ ട്രസ്റ്റ് മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ പേരില്‍ ഏല്‍പ്പെടുത്തിയ രത്‌ന അവാര്‍ഡിന് മാട്ടുമ്മല്‍ ഹസ്സന്‍ ഹാജി അര്‍ഹനായി. പൊതുപ്രവര്‍ത്തന രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് അവാര്‍ഡ്. ജമാഅത്ത് കൗണ്‍സില്‍ കാസര്‍കോട് ജില്ല പ്രസിഡന്റാണ്. മാര്‍ച്ച് 27 ന്
ഉച്ചയ്ക്ക് 3.30 ന് അതിഞ്ഞാല്‍ എമിറേറ്റ്‌സ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് കര്‍ണ്ണാടക നിയമസഭ സ്പീക്കര്‍ യു.ടി.ഖാദര്‍ അവാര്‍ഡ്വിതരണം ചെയ്യും.