വണ്ണാര്‍ വയല്‍ അഡ്വ. പി.കൃഷ്ണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയത്തില്‍ വനിതാ വേദി രൂപവത്ക്കരണം നടന്നു. വനിതാവേദി രൂപവത്ക്കരണത്തിന്റെ ഭാഗമായി നടന്ന വനിതാ സംഗമം എഴുത്തുകാരി ബിന്ദു മരങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സ്ത്രീ പുരുഷ സമത്വം വീട്ടില്‍ നിന്ന് തന്നെ തുടങ്ങേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സ്വന്തം കഴിവുകള്‍ തിരിച്ചറിയാന്‍ സാധിക്കണമെന്ന് അവര്‍ പറഞ്ഞു.
വനിതാവേദി പ്രസിഡന്റ് പി.വി.ശ്യാമള ടീച്ചര്‍ അധ്യക്ഷയായി. രമാ രാമകൃഷ്ണന്‍ ,എം.നന്ദന, മഞ്ജു നാരായണന്‍ , ബീന രാജന്‍ എന്നിവര്‍ സംസാരിച്ചു