കാഞ്ഞങ്ങാട്: കോവളം- ബേക്കലം കൃത്രിമ ജലപാതയ്ക്കെതിരെ കുടിവെള്ളമോ …… ഉല്ലാസ കപ്പലോ?
എന്തിന് ഞങ്ങള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യണം….? എന്നി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് കൃതി മ ജലപാത വിരുദ്ധ ജനകീയ മുന്നണി ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്, അജാനൂര്‍ പ്രദേശങ്ങളിലെ വയ ലോലകളിലാണ് ജലപാത വരുന്നത്. നിലവില്‍ നൂറിലധികം
വീടുകള്‍ക്കാണ് കൃത്രിമ ജലപാത യെടുക്കുന്ന തെങ്കിലും ആയിരം കുടുംബങ്ങള്‍ക്ക് കുടി വെള്ളം ബുദ്ധിമുട്ട് അനുഭവപ്പെടും. കാഞ്ഞങ്ങാട് കുന്നുമ്മല്‍ എന്‍ എസ് എസ് ഹാളില്‍ നടന്ന ജനകീയ കണ്‍വെന്‍ഷന്‍ ആലപ്പുഴ കരിമണല്‍ ഖനനവിരുദ്ധ ഏകോപന സമിതി ചെയര്‍മാന്‍ സുരേഷ് കുമാര്‍ എസ് ഉദ്ഘാടനം ചെയ്തു.
ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി പ്രതിനിധിയും, വാര്‍ഡ് കൗണ്‍സിലറുമായ എന്‍ അശോകന്‍ പ്രസംഗിച്ചു.വിവിധ രാഷ്ടിയ പാര്‍ട്ടി പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.കെ. പ്രസേനന്‍ സ്വാഗതവും, കാഞ്ഞങ്ങാട് ജലപാത വിരുദ്ധ ജനകീയ മുന്നണി കണ്‍വീനര്‍ കെ. ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.