സക്ഷമ ജില്ലാ വാര്‍ഷിക യോഗം നടത്തി: സംസ്ഥാന സംഘടനാ സെക്രട്ടറി പ്രദിപ് കുമാര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ഭിന്നശേഷി ക്കാര്‍ക്ക് വേണ്ടിയുള്ള ദേശീയ സംഘടനയായ സക്ഷമയുടെ കാസര്‍കോട് ജില്ലാ വാര്‍ഷിക യോഗം മാവുങ്കാല്‍ ദിവ്യാംഗസേവാകേന്ദ്രത്തില്‍ വെച്ച് നടന്നു. സക്ഷമ സംസ്ഥാന സംഘടനാ സെക്രട്ടറി പ്രദിപ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സംഘടനാ പ്രവര്‍ത്തകര്‍ക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഏഴ് വിഭാഗം പ്രഘോഷ്ടുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഭിന്നശേഷിക്കാരുടെ ഗൃഹസന്ദര്‍ശനം നിരന്തരം നടത്തി അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി പരിഹാരത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുന്നതിനാണ് സംഘടനാ പ്രവര്‍ത്തകര്‍ പ്രഥമ പരിഗണന നല്‍കേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ടിവി ഭാസ്‌കരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി.വേണുഗോപാലന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി ഭാസ്‌കരന്‍, ജില്ലാ കാര്യവാഹക് ബാബു അഞ്ചാംവയല്‍, രഘുനാഥ് കാഞ്ഞങ്ങാട് സംസാരിച്ചു. ബി വേണുഗോപാലന്‍ സ്വാഗതവും ഗീതാ ബാബുരാജ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍
രക്ഷാധികാരി: ടിവി ഭാസ്‌കരന്‍.
രവീന്ദ്രന്‍ നായര്‍ ചാത്തങ്കൈ
(പ്രസിഡന്റ്),
രഘുനാഥ് കാഞ്ഞങ്ങാട്,
ഗീതാ ബാബുരാജ്
(വൈസ് പ്രസിഡന്റ്),
ബി വേണുഗോപാലന്‍
(സെക്രട്ടറി) , അനിരുദ്ധന്‍
(ജോയിന്റ് സെക്രട്ടറി),
രതീഷ് പിവി പരവനടുക്കം
(ട്രഷറര്‍).
അംഗങ്ങള്‍:
എം ജയചന്ദ്രന്‍,
ഉമേശന്‍ മാഷ്,
ഓമന മുരളി,
പ്രിയ ഗണേഷ്,
സുകുമാരന്‍
എന്നിവരെതിരഞ്ഞെടുത്തു..

 

Spread the love
error: Content is protected !!