നെല്ലിക്കാട്ട് ഈങ്ങയില്‍വീട് തറവാട് പുന: പ്രതിഷ്ഠാ ബ്രഹ്‌മകലശ കളിയാട്ട ഉത്സവം തുടങ്ങി

കാഞ്ഞങ്ങാട്:പുരാതനമായ നെല്ലിക്കാട്ട് ഈങ്ങയില്‍ വീട് തറവാട് 35വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്നപുന:പ്രതിഷ്ഠബ്രഹ്‌മകലശ കളിയാട്ടമത്സവംതുടങ്ങി.ക്ഷേത്രം തന്ത്രിബ്രഹ്‌മശ്രീ വിഷ്ണു കുണ്ടലയാര്‍അവര്‍കളുടെമുഖ്യ കാര്‍മികത്വത്തിലാണ്പുനപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുന്നത്.
ഉത്സവത്തിന്റെ ആദ്യദിനത്തില്‍കലവറ നിറയ്ക്കല്‍ നടന്നു.മുത്തു കുട,ചെണ്ടമേളംതുടങ്ങിയവയുടെ അകമ്പടിയില്‍സ്ത്രീകളും പുരുഷന്മാരും അടക്കം നിരവധി ആളുകളുടെ പങ്കാളിത്തത്തില്‍പൂക്കുളത്ത് ചാമുണ്ഡേശ്വരി ദേവസ്ഥാന പരിസരത്തു നിന്നും പുറപ്പെട്ട്തറവാട്ടില്‍ എത്തിച്ചേര്‍ന്നു.
വൈകുന്നേരംചെമ്മട്ടം വയല്‍എക്‌സൈസ് ഓഫീസ് പരിസരത്തു നിന്നുംആചാര്യ വരവേല്‍പ്പ് നടന്നു.
25,26തീയതികളില്‍വിവിധആചാരചടങ്ങുകള്‍ നടക്കും. 26 ന്
വൈകീട്ട് 7ന് കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനംമാതൃസമിതിയുടെതിരുവാതിര,കൈകൊട്ടിക്കളിഎന്നിവ നടക്കും,27ന്.രാവിലെ 12.10മുതല്‍1.33വരെയുള്ളശുഭമുഹൂര്‍ത്തത്തില്‍വിഷ്ണുമൂര്‍ത്തി,പൊട്ടന്‍ തെയ്യംനാഗദേവതകള്‍എന്നിവിടങ്ങളില്‍ പുനപ്രതിഷ്ഠ നടക്കും.
27ന് വൈകീട്ട് 6 മണിക്ക്ദീപാരാധന യോടു കൂടികളിയാട്ടം തുടങ്ങും.വൈകുന്നേരം 7 മണിക്ക്കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രംഅംഗങ്ങളുടെ ഭജന,
തുടര്‍ന്ന് വിവിധ വിവിധ തെയ്യങ്ങളുടെ കുളിച്ച് തോറ്റം.രാത്രി 11ന്‌പൊട്ടന്‍ തെയ്യം28ന്.12 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്.ഉച്ചയ്ക്ക് 1 മണി മുതല്‍2.30 വരെഅന്നദാനം,വൈകീട്ട് 6മണിക്ക്. വിളക്കിലരിയോടെസമാപനം.

 

Spread the love
error: Content is protected !!