കാഞ്ഞങ്ങാട്: യേശു ദേവന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തേയും സൈത്തിന്‍ കൊമ്പുകളും ഒലിവ് ഇലകളുമായി ജനങ്ങള്‍ ഓശാന പാടി എതിരേറ്റതിന്റെയും സ്മരണ പുതുക്കി ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു. പള്ളികളില്‍ നിന്നും വെഞ്ചരിച്ച കുരുത്തോലകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് കുരുത്തോലകളേന്തി വിശ്വാസികള്‍ പ്രദക്ഷിണം നടത്തി. കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപ്പടവില്‍, അസിസ്റ്റന്റ് വികാരി ഫാ. ആല്‍ബിന്‍ ടോമി തെങ്ങുംപള്ളില്‍, ഫാ ജോര്‍ജ് പുഞ്ചയില്‍ എന്നിവരും , കാഞ്ഞങ്ങാട് അപ്പസ്‌തോല രാജ്ഞി ഫൊറോന പള്ളിയില്‍ ഫാ. ജോണ്‍സണ്‍ നെടുംപറമ്പില്‍, തിരുഹൃദയ പള്ളിയില്‍ ഫാ. ഫാ. ജോയല്‍ മുകളേല്‍,മേലടുക്കം ലൂര്‍ദ്ദ് മാതാ പള്ളിയില്‍ ഫാ. പീറ്റര്‍ പാറേക്കാട്ടില്‍ എന്നിവരും നേതൃത്വം നല്‍കി. 50 നോയമ്പിന്റെ അവസാനത്തെ ആഴ്ചയുടെ തുടക്കത്തിലാണ് ഓശാന ഞായര്‍’ ഓശാന മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളെ വലിയ ആഴ്ച എന്നാണ് ക്രൈസ്തവര്‍ വിശേഷിപ്പിക്കുന്നത്. പെസഹാ വ്യാഴവും ദുഃഖവെളളിയുമാണ് വലിയ ആഴ്ചയിലെ പ്രധാനപ്പെട്ടദിനങ്ങള്‍.