തട്ടുമ്മല്‍: എന്‍ഡിഎ വെള്ളരിക്കുണ്ട് മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ കെ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ് വിനീത് കുമാര്‍ മുണ്ടമണി അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍,വൈസ് പ്രസിഡന്റ് എം. ബല്‍രജ്, സെക്രട്ടറി മനുലാല്‍ മേലത്ത്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളല്‍ കുഞ്ഞിക്കണ്ണന്‍, ഒബിസി മോര്‍ച്ച ജില്ലാ ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ കെ വേണുഗോപാല്‍ ശ്രീജിത്ത് പറക്കളായി തുടങ്ങിയവര്‍സംസാരിച്ചു.