കുണ്ടംകുഴി: ജില്ലയിലെ പാട്ടുകാരുടെയും എഴുത്തുകാരുടെയും കലാസ്വാദകരുടെയും കൂട്ടായ്മയായ
പാട്ടുപെട്ടിയുടെ മൂന്നാമത് പുരസ്‌കാരം യുവ കവിയും എഴുത്തുകാരനുമായ
പങ്കജാക്ഷന്‍ തോരോത്തിന്
മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ് കരിച്ചേരിയില്‍ വെച്ച് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ തോരോത്ത് എന്ന സ്ഥലത്ത്, കുഞ്ഞപ്പ ജ്യോത്സ്യര്‍,സരോജിനി ദമ്പതികളുടെ നാല് മക്കളില്‍ ഇളയവനായി 1982 സെപ്തംബര്‍ 15 ജനനം. സ്‌കൂള്‍ തലങ്ങളില്‍ നിന്നു തന്നെ കഥാകവിതാ രചനകള്‍ ആരംഭിച്ചിരുന്നു., സബ് ജില്ലാ, ജില്ലാതല മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ‘കടലാസ് വഞ്ചി ‘ എന്ന കഥയ്ക്ക് സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ ക്യാഷ് വാര്‍ഡ് ലഭിച്ചിട്ടുണ്ട് .
കൂടാതെ വിവിധ ആനുകാലികങ്ങളില്‍ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവില്‍ സോഷ്യല്‍ മീഡിയ വഴി സജീവമായി എഴുതുന്നു.
‘വിദൂരസന്ധ്യകള്‍ ‘എന്ന പേരില്‍ പ്രഥമ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു .
ഒരു കവിതാ സമാഹാരത്തിന്റെ കൂടി പണിപ്പുരയിലാണ് .!
കൊറോണക്കാലം എഴുത്തു മേഖലയിലേക്ക് കടക്കുവാന്‍ കൂടുതല്‍ പ്രചോദനമായി! നാട്ടുവാര്‍ത്ത എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ നാട്ടിലെ പ്രതിഭകള്‍ എന്ന പംക്തി കൈകാര്യം ചെയ്തതു മൂലം നാട്ടിലെ അറിയപ്പെടാതിരുന്ന അറുപതോളം പ്രതിഭകളെ സമൂഹത്തിന് പരിചയപ്പെടുത്തിട്ടുണ്ട് .’ആധുനികം ‘ എന്ന കവിത സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ കവിതക്ക് തിരുവനന്തപുരം ജനനീ നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ
‘പ്രഥമ ഗിരീഷ് പുത്തഞ്ചേരി’ സ്മാരകപുരസ്‌ക്കാരവും,ഉത്സവമേളം എന്ന കവിതയ്ക്ക് പാലക്കാട് ഗ്രാമീണ്‍ പബ്‌ളിക്കേഷന്‍സിന്റെ ‘മുല്ലനേഴി സ്മാരക പുരസ്‌കാരവും’ ലഭിച്ചു.ഭാര്യ : അശ്വതി.
മക്കള്‍ :മയൂഖ്, മിയ.
പാട്ടുപെട്ടിയുടെ പ്രഥമ പുരസ്‌കാരം സംഗീത സംവിധായകന്‍ കുറ്റിക്കോല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കും രണ്ടാമത് പുരസ്‌കാരം ഗായകനും തെയ്യം കലാകാരനുമായ ധനഞ്ജയന്‍ പണിക്കര്‍ക്കും ലഭിച്ചിരുന്നു.
പങ്കജാക്ഷനുള്ള പുരസ്‌കാരം ഏപ്രിലില്‍ നടക്കുന്ന പാട്ടുപെട്ടി കുടുംബ സംഗമത്തില്‍വിതരണംചെയ്യും.