ഡോ:എന്‍ പി രാജന്‍ സ്മാരക പാലിയേറ്റീവ് കെയര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കാഞ്ഞങ്ങാട്:ആദര സേവന രംഗത്തെ ആദരണീയ വ്യക്തിത്വം ഡോ:എന്‍ പി രാജന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ നാമധേയത്തില്‍ പാലിയേറ്റീവ് മേഖലയില്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച്‌സേവനം ചെയ്യുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെനാലാമത് ഡോ.എന്‍ പി രാജന്‍ സ്മാരക പാലിയേറ്റീവ് പുരസ്‌കാര വിതരണവും അനുസ്മരണവും നടന്നു.
ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള ഡോ.എന്‍ പി രാജന്‍ മെമ്മോറിയല്‍ സൊസൈറ്റി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് ശില്പി കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്ത് പുരസ്‌കാര സമര്‍പ്പണം നടത്തി.സൊസൈറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ സി കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു.സാമൂഹ്യ പ്രവര്‍ത്തകന്‍ ഗോപിനാഥ് മുതുകാട് മുഖ്യ അതിഥിയായി.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. പി. ജീജ അനുസ്മരണ പ്രഭാഷണം നടത്തി.ഹൃദ്രോഗ വിദഗ്ധ ഡോ.രാജി രാജന്‍,ആനന്ദാശ്രമംപി എച്ച് സിസ്റ്റാഫ് നേഴ്‌സ് ജെസ്സി സെബാസ്റ്റ്യന്‍,കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി അംഗംഎന്‍ കെ നാളിനാക്ഷന്‍,സേവന കൂട്ടായ്മയായ അരയ് വൈറ്റ് ആര്‍മി എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ സി.രവീന്ദ്രനെ ആദരിച്ചു.യൂസഫ് ഹാജി,എം ശ്രീകണ്ഠന്‍ നായര്‍, പി.ശ്യാം കുമാര്‍,എച്ച് ജി.വിനോദ് കുമാര്‍, വി.സജിത്ത്, ഡോ:കൃഷ്ണകുമാരി, എന്‍.സുരേഷ്,മല്ലിക രാജന്‍,ഗോകുലാനന്ദന്‍ മോനാച്ചഎന്നിവര്‍ സംസാരിച്ചു.സൊസൈറ്റി സെക്രട്ടറി കെ.ടി.ജോഷി മോന്‍ സ്വാഗതവുംനാസര്‍ കൊളവയല്‍നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!